തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ. അനിൽകുമാറിനെ നിയമിച്ചു. സതീശൻ പ്രതിപക്ഷ നേതാവായിരിക്കേയും അനിൽകുമാർ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. തിരുവന്തപുരം മണ്ണന്തല സ്വദേശിയാണ്.
മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയും ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടിയായി (ഒഎസ്ഡി) ഐഎഎസ് ഉദ്യോഗസ്ഥനുമായ എൻ.എസ്.കെ. ഉമേഷിനെ നിയമിച്ചു. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായ എൻ.എസ്.കെ. ഉമേഷ് ഏറെക്കാലം എറണാകുളം ജില്ലാ കളക്ടറുമായിരുന്നു.
സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറായി എം.എസ്. ഇർഷാദിനെ നിയമിച്ചു. കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ കണ്‍വീനറുമാണ്.
വനംമന്ത്രി ഷിബു ബേബി ജോണിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയായ പി.സി. സാബുവിനെ നിയമിച്ചു.
പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിസാറിനെ നിയമിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെ നിയമിച്ചു.